Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരങ്ങൾ നാളെ പുലിക്കയത്ത് തുടക്കമാവും. മലയോരം ജലോത്സവത്തിൻ്റെ വർണ്ണ നിലാവിൽ.

25 Jul 2024 15:39 IST

UNNICHEKKU .M

Share News :


- എം . ഉണ്ണിച്ചേക്കു .

മുക്കം: മലബാർ റിവർ ഫെസ്റ്റിൻ്റെ ഭാഗമായി അരേങ്ങേറുന്ന അന്താരാഷ്ട്ര െവെറ്റ് വാട്ടർ കയാക്കിംങ്ങ് പത്താം സീസൺ മത്സരങ്ങളുെടെ ഭാഗമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻ തുള്ളിപ്പാറ കുറ്റ്യാടി പുഴയിൽ വർണ്ണാഭമാക്കി ഫ്രീ സ്റ്റൈൽ പ്രദർശനേത്തോടെ തുടങ്ങി. നൂറ് കണക്കിന് കാണികളെ ആവേശമാക്കി ടി. പി രാമകൃഷ്ണണൻ എം എൽ എ ഫ്രീ സ്റ്റൈൽ പ്രദർശനം പ്ലാഗ് ഓഫ് ചെയ്തേതോടെ നാല് നാൾ നീണ്ട് നിൽക്കുന്ന അന്താരാഷ്ട്  കയാക്കിംങ്ങ് കായിക മാമാങ്കത്തിന് ഉജ്ജ്വല തുടക്കം കുറിച്ചത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ അധ്യക്ഷത വഹിച്ചു. നാളെ 11 മണിക്ക് പുലിക്കയത്ത് മത്സരങ്ങൾ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇനിയുള്ള പകലുകൾ കിഴക്കൻ  മലയോര പുഴകളിൽ ജലോത്സവത്തിൻ്റെ വർണ്ണനിലാവ് പെയ്തിറങ്ങുകയായി. പാറക്കെട്ടുകളെ തലോടി പതഞ്ഞൊഴുകുന്ന നീലിമ വിടർത്തിയ വെള്ളത്തിൻ്റെ വർണ്ണ ചാരുതയിൽ ചാലിപ്പുഴയിലും , പതങ്കയത്തും ഉത്തേരേന്ത്യൻ കയാക്കിംങ്ങ് താരങ്ങളുടെ പരിശീലനവും അക്ഷരാർത്ഥത്തിൽ കാണികൾക്ക് വ്യാഴായ്ചയും കൺകുളിർമ്മയാകുകയാണ്''. ആർത്തട്ടഹസിക്കുന്ന മലയോരത്തിലെ ജലാശയങ്ങ'ൾക്കൊപ്പം കായിക താരങ്ങളുടെ ആരവങ്ങളും അനുരണമായതോടെ മലയോര മണ്ണിന് കാഴ്ച്ചകളുടെ പുതിയ വസന്തമാണ് പുലിക്കയവും ചാലിപ്പുഴയും തീർക്കുന്നത്. മുഖ്യ മത്സരങ്ങൾക്ക് വെള്ളിയാഴ്ച്ചയാണ് വേദിയുണരുന്നത്. താരപ്പടയിൽ അന്താരാഷ്ട്ര പ്രമുഖ താരങ്ങളായ ഫ്രാൻസിൻ്റെ ബെഞ്ചമിൻ ജേക്കബ്, ന്യൂസ് ലാൻ്റിൻ്റെ മനു സക്കർ വാക്കർ നഗൽ, നോർവ്വേയുടെ ഇറിക്ക് ഹൻസൻ, ഇറ്റലിയുടെ മർട്ടീന റോസി, ഗുലിയ സഗ്' നോനി, പാക് ലോ േറാഖ്ന , ജർമ്മനിയുടെ മരീസ കൗപ്പ്, ലിയ ജയ് ഗർ, റഷ്യയുടെ ദാരിയ കുസീസ് ചേവ്, മാരിയ'േ കാർനേവ്, ആ േൻ്റോൻ സവി ശേഷ്നി േ കാവ് , സ്പയിൻ്റെ മൈകി ക്ര്യൂ ട്ടിസൻ കി തുടങ്ങി താരപരിേവേഷ



സാന്നിധ്യവും മൺസൂൺ ശക്തിപ്പെട്ടതിലൂടെ പുഴകളിൽ ആവശ്യത്തിനുള്ള ജലവിതാനവും മലബാർ റിവർ ഫെസ്റ്റിന് ഇക്കുറി കൂടുതൽവർണ്ണ കൂട്ടാവുെമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടൽ.  

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 'ജില്ല പഞ്ചായത്ത്, കോടഞ്ചേരി ,തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സ് മത്സര ഇനങ്ങളായ സ്ലാലം, എക്ടീം സ്ലാലം എന്നിവ പുലിക്കയം ( പതങ്കയം), ചാലിപ്പുഴയിലും,അതേ സമയം ബോട്ടോർ , ഡൗൺ റിവർ എന്നി വിഭാഗങ്ങളിെലെ മത്സരങ്ങൾ എന്നിവ പുല്ലൂരാപാറ ഇരുവഴിഞ്ഞിപ്പുഴയിലുമാണ് നടക്കുന്നത്

Follow us on :

More in Related News