Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 22:07 IST
Share News :
മസ്‌കറ്റ്: ഭിന്നശേഷിക്കാരുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് മാജിക്, മെലഡി, മിഷൻ എന്നീ ആശയങ്ങളോടെ എം ക്യൂബ് പരിപാടിയുമായി ഗോപിനാഥ് മുതുകാട്. തിരുവനന്തപുരം ഡിഫറൻ്റ് ആര്ട് സെന്ററിന്റെ നേതൃത്വത്തിൽ ലോകോത്തര മാതൃകയിൽ കാസറഗോഡ് നിർമ്മിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് (ഐ.ഐ.പി.ഡി) എന്ന സംരംഭത്തിന്റെ പൂർത്തീകരണത്തിനായി നടത്തുന്ന പരിപാടിയുമായി ഫെബ്രുവരി 6 ന് ഗോപിനാഥ് മുതുകാട് ഒമാനിൽ.
കാസറഗോഡ് നിർമ്മിക്കുന്ന 120 കോടി രൂപയുടെ ഈ മഹാസംരംഭത്തിന് പ്രവാസലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2025 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ഐ. ഐ.പി.ഡിക്ക് തറക്കല്ലിട്ടത്. ആയിരം ദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസർഗോഡ് നിർമ്മിക്കുന്ന ഈ സ്ഥാപനത്തിന് ധനസമാഹരണം നടത്താനായി, ലോകമെമ്പാടുമുള്ള കലാസ്നേഹികളെ അണിനിരത്തിയാണ് ഗോപിനാഥ് മുതുകാട് 'എം ക്യൂബ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനോടകം ഓസ്ട്രേലിയ, ഖത്തർ എന്നിവിടങ്ങളിൽ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി. ഒമാന് പുറമെ യു.കെ., അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലും 'എം ക്യൂബ് ഉടൻ അരങ്ങേറും. കാസറഗോഡുകാരുടെ ഒമാനിലെ കൂട്ടായ്‌മയായ 'നന്മ കാസറഗോഡ് ഒമാനിലെ പരിപാടിക്ക് നേത്യത്വം നൽകും
കാഞ്ഞങ്ങാട് മടിക്കൈയിൽ 30 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന ഐ.ഐ.പി.ഡി. എൻഡോസൾഫാൻ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള ഭിന്നശേഷി കുട്ടികൾക്ക് ആശ്രയമാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഇത് മാറും.
അന്തർദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്‌സണലൈസ്‌ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴില് പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രയിനിംഗ് സെൻ്ററുകൾ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങൾ കാസറഗോഡ് ഐ.ഐ.പി.ഡിയിൽ ഉണ്ടാകും. ഓരോ വ്യക്തിക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന തൊഴിൽ പരിശീലനം തുടങ്ങി ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാക്കുന്നത്, പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് ഇവിടെ പരിശീലനം നൽകാൻ സാധിക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.