Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 23:48 IST
Share News :
തിരുവനന്തപുരം - മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ, തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങളുടെയും ബാങ്ക് സിഥിര നിക്ഷേപങ്ങളുടെയും അടക്കം രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റെയ്ഡിനു ശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇ.ഡിയുടെ വിശദീകരണം. ഈ രേഖകൾ വിശകലനം ചെയ്യുകയാണെന്നും ഇ.ഡി അറിയിച്ചു. എക്‌സാലോജിക് -സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം തുടങ്ങുകയും ചെയ്തെന്നും ഇ.ഡി പത്രക്കുറിപ്പിൽ പറയുന്നു. ഈ വ്യാജ ചെലവുകളിൽ ഒന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നൽകിയ തുകയുമായി ബന്ധപ്പെട്ടതാണ്. ഇ.ഡി മുൻപ് നടത്തിയ അന്വേഷണത്തിൽ സിഎംആർഎൽ മാനേജ്മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നു കണ്ടെത്തിയെന്നും വാർത്തക്കുറിപ്പിലുണ്ട്.
Follow us on :
Tags:
More in Related News
Please select your location.