Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ദിര ​ഗ്യാരണ്ടി ; വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

20 May 2026 00:45 IST

Jithu Vijay

Share News :

തിരുവനന്തപുരം : വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. ഇന്ദിര ​ഗ്യാരണ്ടിയുടെ ഭാ​ഗമായി യുഡിഎഫ് നൽകിയ

വാ​ഗ്ദാനമായിരുന്നു വയോജന വകുപ്പ്. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജനങ്ങൾക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.


പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിന്റെ ചുമതലകളിൽ വരുന്നു. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.


ഇന്ദിര ​ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കെയാണ് യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വയോജന വകുപ്പ് രൂപീകരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.

Follow us on :

More in Related News