Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

24 Sep 2024 22:30 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. 

എംബസിയിൽനിന്നാണെന്ന് പറഞ്ഞ് പലരും ഫോൺ വിളിച്ച് ഇന്ത്യൻ പൗരന്മാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ട്വിറ്റർ അക്കൗണ്ടിലൂടെ എംബസി മുന്നറിയിപ്പ് നൽകിയത്. +180071234 എന്ന നമ്പറിൽ നിന്നാണ് പലർക്കും കാളുകൾ വന്നിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും കാളുകൾ ലഭിക്കുന്നത്. എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ, പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ വിങ്ങിന്‍റെ 24x7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 80071234 ആണ്. ഔട്ട്‌ഗോയിങ് കാളുകൾ വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിക്കാറില്ലെന്നും എംബസി വ്യക്തമാക്കി.

+180071234 എന്ന നമ്പറിൽനിന്നുളള കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം കെണിയിൽ വീഴാതിരിക്കാൻ എംബസിയുടെ ഹെൽപ് ലൈൻ നമ്പറുകൾ ക്രോസ് ചെക്ക് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Follow us on :

More in Related News