Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദിന ഓ.ഐ.സി .സി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

15 Aug 2024 19:35 IST

- Jithu Vijay

Share News :



 മദീന : മദിന ഓ ഐ സി സി യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എഴുപത്തിഎട്ടാമത്സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

വയനാട്ടിൽ ഉരുപെട്ടലിൽ മരണമടഞ്ഞ വർക്ക് മൗന പ്രാർത്ഥനയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്, പ്രസിഡണ്ട് ഹമീദ് പെരുംപറമ്പിൽ പതാക ഉയർത്തി. ഓ.ഐ.സി. സി ജിദ്ധ റീജണൽ സെക്രട്ടറി ബഷീർ പുൽപ്പള്ളി പ്രതിജ്ഞ്ഞ ചൊല്ലി കൊടുത്തു.

  

ഓ.ഐ.സി . സി ജിദ്ധ വെസ്റ്റേൺ റീജണൽ കമ്മറ്റി സെക്രട്ടറി മുജീബ് ചെനാത്ത് സ്വതന്ത്യദിന പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മുനീർ പടിക്കൽ ജനറൽ സെക്രട്ടറി ആദിൽ ചടയമംഗലം , റഫീഖ് കടയ്ക്കൽ , സാബിർ മുക്കം , അൻവർ നെൻമാറ , മുനീർ കൊച്ചിൻ തുടങ്ങിയവർ സംസാരിച്ചു . ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വഗതവും ട്രഷർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു. പായസവിതരണത്തോടെ പരിപാടി സമാപിച്ചു.


Follow us on :

More in Related News