Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 21:25 IST
Share News :
ആലുവ : വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് കളമശ്ശേരി ബ്ലോക്കു കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. എച്ച് എം ടി ജംഗ്ഷനിൽ നിന്ന് കളമശ്ശേരി കെ എസ് ഈ ബി ഓഫീസിലേക്കു പ്രതിക്ഷേധ മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. കെ എസ് ഈ ബി ഓഫീസിനു മുൻപിൽ നടന്ന ധർണ്ണാ സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അബ്‌ദുൾ മുത്തലിബ്ബ് ഉത്ഘാടനം ചെയ്തു. ബ്ലോക്കു പ്രസിഡന്റ് മധുപുറക്കാട് അദ്ധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി, വി കെ ഷാനവാസ്, സീമാ കണ്ണൻ, കെഎം പരീത്, എൻ ആർ ചന്ദ്രൻ, അബ്ൾ അസീസ്സ്, ഷാജഹാൻ കവലക്കൽ, വർഗ്ഗീസ് വേവുകാടൻ, റിയാസ് പുളിക്കായത്ത്, മിനി ബെന്നി, പി.എം നജീബ്, ഷംസുതലക്കോട്ടിൽ, അബ്ദുൾ റസ്സാക്ക്, നന്മദാസ്, എം ബി ജലീൽ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.