Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 22:05 IST
Share News :
.
കോഴിക്കോട് :ശരീരഭാഷയും, അഭിനയവും സമർത്ഥമായി സമന്വയിപ്പിച്ച ഹയർ സെക്കണ്ടറിയുടെ മൂകാഭിനയ കലാപ്രകടനം സമകാലീന സംഭവങ്ങളുടെ ഭാവപകർച്ചയായി. ആമസോൺ കൊടും കാടിൽ കാണാതാവരുടെ സംഭവത്തെ ആവിഷ്കരിച്ച് അവതരിപ്പിച്ച ഹയർ സെക്കണ്ടറി മുകാഭിനയത്തിന് കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം ഗേ ൾസ് ഹയർ സെക്കണ്ടറി എ ഗ്രേഡോടെ സാരങ്കിയും സംഘവും ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ അർഹത നേടി. വയനാടൻ ഉരുൾപൊട്ടൽ, പ്രളയ ദുരിതങ്ങൾ മനുഷ്യക്കുരുതികൾ, കാമ്പസുകളിൽ വിദ്യാർത്ഥികൾ ലഹരിക്ക് അഡിറ്റായി ദുരിത കടലിൽ അലയുന്ന സങ്കട കാഴ്ച്ചകൾ.അന്ധവിശ്വാസങ്ങളുടെ മറവിൽ തട്ടിപ്പിൻ്റെ കഥകൾ, വീടുകളിൽ പെൺകുട്ടികൾക്ക് വേണ്ട സ്നേഹ ലഭിക്കാത്തതിൻ്റെ സങ്കട കാഴ്ച്ചകൾ, ട്രാൻസ് ജൻഡർ വിഭാഗത്തിന് സമൂഹത്തിലും വീടുകളിലും നേരിടുന്ന അവഗണകളും ഒറ്റപ്പെടൽ കേരള മണ്ണിൽ അനുദിനം സംഭവിക്കുന്ന ഒത്തിരി കാഴ്ച്ചകൾക്ക് ഭാവതലങ്ങൾ പകർന്ന് ശരീരഭാഷയിലൂടെ അവതരിപ്പിച്ചപ്പോൾ ആൻഗ്ളോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ വേദി മൂകാഭിനയം കാണാൻ വൻ ജനക്കൂട്ടമാണ് ദൃശ്യമായത് . അവന്തിക പ്രവീഷ് , കെ. വൈശഭി; എ.വി വൈഗ , റെനീഫ, റോബർട്ട്, അനഗ അജേഷ് . നിരജ്ഞന കെ.കൃഷ്ണ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ, തലശ്ശേരിയിലെ ഡിസോഡർദിർഷാൻ, വൈഷ്ണവ് , സൗരവ് എന്നിവരാണ് പരിശീലിപ്പിച്ചത്. മലയാള അധ്യാപകൻ സുബാഷ് സഹായകമായി .
Follow us on :
Tags:
More in Related News
Please select your location.