Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 22:49 IST
Share News :
വൈക്കം: ഉദയനാപുരം സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ വൈകിട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നൈറ്റ് വാച്ച്മാനെ ആക്രമിച്ച സംഭവത്തിലെ രണ്ട് പ്രതികളെയും പോലീസ് പിടികൂടി. ഉദയനാപുരം ഇരുമ്പൂഴിക്കര കണ്ണങ്കേരിൽ ശ്രീകാന്ത് (36), ഇരുമ്പൂഴിക്കര കുര്യപ്പറമ്പിൽ വിഷ്ണു (34) എന്നിവരെയാണ് വൈക്കം പോലീസ് പിടികൂടിയത്. ഇരുവരും വൈക്കം പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വാച്ച് മാൻ
അക്കരപ്പാടം സ്വദേശി മോഹനൻ (72)
കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതിയും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തി ബാങ്കിലെ സിസിടിവി അടക്കം വിശദമായി പരിശോധിച്ച് പ്രതികളെ ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.