Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് സലാല റീജണൽ കമ്മിറ്റി സന്തോഷ്‌ കുമാറിനെ സ്നേഹപൂർവ്വം അനുസ്മരിച്ചു

11 Jan 2026 01:16 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇൻകാസ് സലാല റീജണൽ കമ്മിറ്റിയുടെ മുൻ ഒഐസിസി പ്രസിഡന്റ് ആയ സന്തോഷ് കുമാർ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. പ്രിയപ്പെട്ടവരും, സഹപ്രവർത്തകരും, ഇൻകാസ് സലാല റീജണൽ കമ്മിറ്റിയും ചേർന്ന് സന്തോഷ്‌ കുമാറിനെ സ്നേഹപൂർവ്വം അനുസ്മരിച്ചു 

ത്രിവർണ്ണപതാക നെഞ്ചിലേറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിജ്ഞ ആത്മാവിൽ ചുമന്ന്, സേവനം കൊണ്ടും സമർപ്പണത്താലും അനേക ഹൃദയങ്ങൾ സ്വന്തമാക്കിയ വ്യക്തിത്വം ആയിരുന്നു സന്തോഷ്‌ കുമാർ. അവസാന ശ്വാസം വരെ പ്രസ്ഥാനത്തോടും സംഘടനയോടും വിട്ടു വീഴ്ചയില്ലാത്ത മനോഭാവം പുലർത്തിയ അദ്ദേഹത്തെ ഇൻകാസ് സലാല റീജണൽ കമ്മിറ്റി ഹൃദയത്തിലെന്നും ഓർക്കുന്നു.

വൈസ്പ്രസിഡന്റ് ഷിജു ജോർജ് അധ്യക്ഷം വഹിച്ചു. സലീം കൊടുങ്ങല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ശക്തമായൊരു സംഘാടകൻ, അതിലുപരി ആത്മാർത്ഥ സുഹൃത്ത് ആയിരുന്നു സന്തോഷ് കുമാർ എന്ന് അദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. 

ഹരീഷ് കുമാർ, സുരേഷ്, രഘു, ലക്ഷ്മി ഷറഫുദീൻ, തുടങ്ങിയവർ അനുശോചനം പങ്കുവെച്ചു. അഷറഫ്, വിശ്വനാഥൻ, ബിജു കെ ബേബി, മനോജ്‌ എന്നിവർ നേതൃത്വം വഹിച്ചു. ബാബു കുറ്റ്യാടി ജനറൽ സെക്രട്ടറി സ്വാഗതവും, ട്രഷറർ വിജയ്‌ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News