Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 12:10 IST
Share News :
മസ്‌കറ്റ്: ഒമാൻ ഇബ്രയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം നിര്യാതനായ കൊല്ലം ഇരുമ്പനങ്ങാട് സ്വദേശി പുത്തൻവീട്ടിൽ സുനിൽ ജോൺസന്റെ മൃതദേഹം തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കയറ്റി അയച്ചു.
ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്തും സഹപ്രവർത്തകരും സമയബന്ധിതമായി ഇടപെട്ട് ഇബ്ര ഹോസ്പിറ്റലിലെ നടപടികൾ ധൃതഗതിയിൽ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം മസ്കറ്റിലേക്ക് കൊണ്ടുപോയി. ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നിയാസ് ചെണ്ടയാട്, എൻ.ഒ ഉമ്മൻ എന്നിവരുടെ ശ്രമഫലമായി ഇന്ത്യൻ എംബസി നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് അയച്ചു.
ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, സൈമൺ, ബിനോജ്, കുര്യാക്കോസ്, നയിം തലശ്ശേരി, നസീർ ചാവക്കാട് എന്നിവരുടെ സമയോചിതമായ ഇടപെടൽ വളരെ വേഗത്തിൽ തന്നെ ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കാൻ സഹായകമായി.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.