Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം

30 Apr 2025 21:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:ലോകത്തിന് താങ്ങും തണലും ആകുവാൻ നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഭാരതം പുതിയ മുന്നേറ്റങ്ങളുടെ പാതയിൽ ആണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുവാനുള്ള യുദ്ധം രാജ്യം ഒരിക്കൽപോലും നടത്തിയിട്ടില്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും വിലമതിക്കുന്ന രാജ്യമാണ് ഭാരതം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഗോവ ഗവർണർ. കേരളത്തിലെ ഏക സ്വയംഭൂ നരസിംഹസ്വാമി ക്ഷേത്രമായ കോഴ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ചരിത്ര വഴികളുടെ പ്രാധാന്യവും ഗവർണർ വിശദീകരിച്ചു.





Follow us on :

More in Related News