Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2025 21:27 IST
Share News :
കടുത്തുരുത്തി അയ്മനം ഗ്രാമപഞ്ചായത്ത്
അയ്മനം കുടുംബരോഗ്യരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പരിപ്പ് ടൗണിലും പരിസരത്തും അയ്മനം മെഡിക്കൽ ഓഫീസർ ഡോ വിനീത ടോണിയുടെ നേത്വത്തിൽ COTPA, D&O ട്രേഡ് ഇൻസ്പക്ഷൻ നടത്തി. COTPA (section 4) പ്രകാരം 1800 രൂപ പിഴ ചുമത്തുകയും,4 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പുകവലി നിരോധിത നിയമാനുസൃത ബോർഡ് കടകളിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ COTPA നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
പുകവലി പാടില്ല എന്ന സ്റ്റിക്കർ കടകളിൽ നിന്നും മാറ്റി ഉടൻ തന്നെ നിയമാനുസൃതമായ വലുപ്പത്തിൽ ബോർഡ് പൊതുജനങ്ങൾക്ക് കാണും വിധം സ്ഥാപനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കേണ്ടതാണ്.
പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശശി എം.കെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പിങ്കു വിജയൻ, വിനീത, ആദർശ് എന്നിവർ പങ്കെടുത്തു.
ഹോട്ടൽ, കൂൾബാർ, തട്ടുകട, ഇറച്ചിക്കട, ബജിക്കട, ഐസ്ക്രീം കടകൾ, ബ്യൂട്ടിപാർലർ, കട്ടിംങ്ങ് സലൂൺ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കണമെന്നും
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Follow us on :
Tags:
Please select your location.