Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ ഗുരുതര രോഗബാധിതർക്ക് ചികിത്സ സഹായം കൈമാറി.

30 Apr 2025 16:42 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് മണിയശ്ശേരി വൈഷ്ണവ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്, ക്ഷേത്ര ട്രസ്റ്റിൻ്റെയും, പൂജാ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഗുരുതര രോഗബാധിതർക്ക് ചികിത്സ സഹായം നൽകി. ട്രസ്റ്റ് പ്രസിഡന്റ് സോമശേഖരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.എസ്.ബിജുമോൻ, രാധാമാധവൻ, ട്രഷർ അനിൽകുമാർ, അനിൽ അമ്മാഴത്ത്, മുരളി ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News