Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈറ്റ്സ്; നീറ്റ്, സിയുഇടി എൻട്രൻസുകൾക്ക് തയ്യാറെടുക്കുന്നവർക്കായി മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു.

30 Apr 2025 21:11 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വികസനത്തിനായി ശ്രീ. മോൻസ് ജോസഫ് എംഎൽഎ നടപ്പിലാക്കുന്ന കൈറ്റ്സ് ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സിയുഇടി, നീറ്റ് തുടങ്ങിയ എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. മെയ് 01 വ്യാഴാഴ്ച ഓൺലൈൻ മുഖേനയാണ് പരീക്ഷ നടപ്പിലാക്കുന്നത്. നീറ്റ് പരീക്ഷാർത്ഥികൾക്ക്  രാവിലെ 9.00 മുതൽ 12.00 വരെയും, സിയുഇടി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് 3.00 മുതൽ 4.30 വരെയുമാണ് പരീക്ഷാസമയം.

 കൈറ്റ്സ് കരിയർ ഗൈഡൻസ്, കൈറ്റ്സ് ആപ്റ്റിട്യൂട് എക്സാം തുടങ്ങി കൈറ്റ്സ് സമഗ്ര വിദ്യാഭ്യാസ പദ്ധതി മുഖേന വ്യത്യസ്തങ്ങളായ പദ്ധതികളാണ് വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കിയിട്ടുള്ളത് . 

 ഇത്തരത്തിലുള്ള സിയുഇടി, നീറ്റ് മോക്ക് ടെസ്റ്റിലൂടെ വിദ്യാർത്ഥികളുടെ പരീക്ഷ പേടി മാറ്റുവാനും, പരീക്ഷകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നത്.

 തൽപരരായ

വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനായി 9400136520 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News