Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 00:04 IST
Share News :
വൈക്കം: മറവൻതുരുത്തിൽ റോഡരികിലെ
പാടശേഖരങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ട് വന്ന് മാലിന്യം തള്ളുന്നത് പതിവാകുന്നു.
പണ്ടാരചിറ ഭാഗത്താണ് അധികവും തന്മൂലം മാലിന്യ കൂമ്പാരമായിരിക്കുന്നത്.
ടോൾ -പാലാംകടവ് റോഡിൽ വാളമ്പള്ളി പാലത്തിനും ചുങ്കത്തിനും മധ്യഭാഗത്തുള്ള പാടശേഖരത്ത് സൗകര്യപ്രദമായി രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി മാലിന്യം നിക്ഷേപിക്കുന്നത് മൂലം പ്രദേശവാസികൾ ആകെ ദുരിതത്തിലാണ്. ജൈവ -അജൈവ മാലിന്യങ്ങൾ സ്ഥിരമായി ആളൊഴിഞ്ഞ ഈ പ്രദേശത്ത് കൊണ്ട് ഇടുന്നതായി നിരന്തരം പരാതി ഉയരുന്നുണ്ട്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിച്ച് ശുചിമുറി മാലിന്യങ്ങളും തള്ളുന്നത് പതിവാണ്. കഴിഞ്ഞ രാത്രി അരയൻ കാവിലെ സൂപ്പർമാർക്കറ്റിൽ നിന്നും ചാക്കുകണക്കിന് മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്ന് തളളിയത്.
കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും അടക്കം ചാക്കുകളിൽ കെട്ടിയാണ് വാഹനത്തിൽ എത്തി തള്ളിയിരിക്കുന്നത്. ഈ ചാക്കുകളിലെല്ലാം സൂപ്പർമാർക്കറ്റിന്റെ പേര് വളരെ വ്യക്തമായി കാണാൻ കഴിയുന്ന നിലയിലാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. മുൻപ് ഇത്തരത്തിൽ ഇവിടെ മാലിന്യം തള്ളുന്നവരെ നാട്ടുകാർ രാത്രി കാലങ്ങളിൽ കാത്തിരുന്ന് പിടികൂടിയ സംഭവം ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി അടക്കം പരിശോധിച്ച്ത്ത ഇത്തരം സാമൂഹ്യ വിരുദ്ധരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.