Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2025 17:00 IST
Share News :
ചാലകുടി :36-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തി. കൺവെൻഷൻ്റെ മൂന്നാം ദിവസമായ ഇന്നലെ ആയിരങ്ങളാണ് പങ്കെടുത്തത്. നമ്മുടെ കുറവുകളെ കാണാൻ നാം എളിമപ്പെടണമെന്നും അപ്പോൾ കുറവുകളിലേക്ക് യേശുവിൻ്റെ സ്നേഹം ഒഴുകുമെന്ന് ഡിവൈൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജോർജ്ജ് പനയ്ക്കൽ വചനസന്ദേശം നൽകി കൊണ്ട് പറഞ്ഞു. എളിമയും ശാന്തതയുമാണ് യേശൂ ആവശ്യപ്പെടുന്നതെന്നും അതാണ് ശത്രുവിലേക്ക് ഒഴുകുന്ന സ്നേഹമെന്നും നിലക്കാത്ത സ്നേഹത്തിൻ്റെ ഉറവ അതിലുണ്ടെന്നും ഫാ ജോർജ് പനക്കൽ പറഞ്ഞു. ഫാ തോമസ് അറയ്ക്കൽ, ഫാ ജോസഫ് എറമ്പിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ എന്നിവർ വചനപ്രഘോഷണം നയിച്ചു. വിൻ സെൻഷ്യൻ സഭസുപ്പീരിയർ ജനറൽ ഫാ .ജോൺ കണ്ടത്തിൻക്കര ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകി. ആരാധനയോടെ ഇന്നലത്തെ കൺവെൻഷൻ സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.