Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2024 18:02 IST
Leo T Abraham
Share News :
കോട്ടായി ∙ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ചേന്ദങ്കാട് കുന്നത്ത് വീട്ടിൽ വേശുക്കുട്ടി (65) മരിച്ച സംഭവത്തിൽ ഭർത്താവ് വേലായുധനാണ് (75) അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ഒന്നിനാണു സംഭവം. മാനസിക പ്രശ്നങ്ങളുള്ള വേശുക്കുട്ടിയെ വീടിനകത്തുവച്ച് വിറകുകൊള്ളികൊണ്ടു തലയ്ക്കും മുഖത്തും അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം വീട്ടിലും റോഡിലും സമയം ചെലവഴിച്ച വേലായുധൻ രാവിലെ ഏഴോടെയാണ് വീടിനു സമീപത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച വിറകുകൊള്ളി വീടിന്റെ മുറ്റത്തു നിന്നു രക്തക്കറയോടെ കണ്ടെത്തി.മക്കൾ മറ്റു വീടുകളിലാണെന്നതിനാൽ തറവാട്ടിൽ വേലായുധനും വേശുക്കുട്ടിയും മാത്രമാണ് താമസിച്ചിരുന്നത്.
വീട്ടിൽ വഴക്കു പതിവായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പി സി.ആർ.സന്തോഷ്, കുഴൽമന്ദം സിഐ ആർ.രജീഷ്, കോട്ടായി എസ്ഐ സി.ബിജേഷ്, വിരലടയാള വിദഗ്ധർ എന്നിവരടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. തലയ്ക്കേറ്റ അടിയാണ് മരണ കാരണമെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. പാത്രവും തുണിയുമൊക്കെ കച്ചവടം നടത്തിയാണ് വേലായുധൻ കഴിഞ്ഞിരുന്നത്. വേശുക്കുട്ടിയുടെ സംസ്കാരം നടത്തി. മക്കൾ: രാജകുമാരൻ, വിജയകുമാർ, നളിനി, സുമതി. മരുമക്കൾ: വിജയലക്ഷ്മി, രഞ്ജിത, സേതു, നാരായണൻ.
Follow us on :
Tags:
More in Related News
Please select your location.