Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കുന്ദമംഗലം മണാശ്ശേരി ജംഗഷനിൽ വൻ സിന്തെറ്റിക് ലഹരിമരുന്ന് വേട്ട.

03 May 2024 20:36 IST

Jithu Vijay

Share News :

കോഴിക്കോട് : കുന്ദമംഗലം മണാശ്ശേരി ജംഗഷനിൽ വൻ സിന്തെറ്റിക് ലഹരിമരുന്ന് വേട്ട. ഹോണ്ട സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 616 ഗ്രാമിലധികം MDMA യാണ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് പിടികൂടിയത്. മയക്കുമരുന്ന് വിപണിയിൽ മുപ്പത് ലക്ഷം രൂപയിലധികം വില മതിക്കുന്ന MDMA യാണിത്. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മുബഷിർ (24), പുതുപ്പാടി സ്വദേശി ആഷിക് (34) എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തു. തൊണ്ടി മണിയായി 72500/- രൂപയും 2 മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.


കോഴിക്കോട് മറ്റൊരു കേസിൽ 43 ഗ്രാമിലധികം MDMA യുമായി മൂന്ന് യുവാക്കളെ പിടികൂടി. താമരശ്ശേരി താലൂക്ക് സ്വദേശികളായ ഫായിസ് മുഹമ്മദ്, ഹബീബ് റഹ്മാൻ ചേളന്നൂർ സ്വദേശി ജാഫർ സാദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 


കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആര്‍. ഗിരീഷ് കുമാറും പാർട്ടിയും, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോനും പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തി കേസുകൾ എടുത്തത്.


അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ അനിൽ കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിപിൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൾ റൗഫ്, ജിത്തു പി.പി, വനിത സിവിൽ എക്സൈസ് ഓഫീസർ ലത മോൾ, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ CEO മാരായ അർജുൻ വൈശാഖ്, അജിത്ത് പി എന്നിവരും കോഴിക്കോട് El & IB പ്രിവൻ്റീവ് ഓഫീസർ പ്രവീൺ കെ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.



Follow us on :

Tags:

More in Related News