Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രം തിരുത്തി ചാലക്കുടി പ്രസ് ഫോറം

08 Oct 2024 18:06 IST

WILSON MECHERY

Share News :


ചാലക്കുടി: പ്രസ് ഫോറത്തിൻ്റെ ഭാരവാഹികളുടെ സ്‌ഥാനാരോഹണ സൗഹൃദസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്റ് ഭരിത പ്രതാപ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഡ്വ. എൻ.ആർ.സരിത (രക്ഷാധികാരി), ഭരിത പ്രതാപ് (പ്രസിഡൻ്). കൃഷ്‌ണേന്ദു ശിവദാസ് (വൈസ് പ്രസിഡൻ്റ്), അക്ഷര ഉണ്ണിക്കൃഷ്‌ണൻ (സെക്രട്ടറി), ജിസ്‌ന ജോൺസൺ (ജോയിൻ്റ് സെക്രട്ടറി), റോസ്മോൾ ഡോണി (ട്രഷറർ) എന്നിവർ സ്‌ഥാനമേറ്റു. ചാലക്കുടി നഗരസഭാധ്യക്ഷൻ എബി ജോർജ് മുഖ്യാതിഥിയായിരുന്നു. കേരള പത്ര പ്രവർത്തക യൂണിയൻ സംസ്‌ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിനിത ദേവസി ഭാരവാഹികൾക്കു ബാഡ്‌ജ് സമ്മാനിച്ചു. വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്‌ച വച്ച വനിതകളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ആദരിച്ചു. മുൻ ഭാരവാഹികളായ ഷാലി മുരിങ്ങൂർ, ശ്രീദേവി കയമ്പത്ത്, റോസ്മോൾ ഡോണി, ആഷിൻ പോൾ, വിത്സൻ മേച്ചേരി, രമേഷ്‌കുമാർ കുഴിക്കാട്ടിൽ ജിനു മേച്ചേരി എന്നിവർക്കു പ്രസിഡൻ്റ് ഭരിത പ്രതാപ് ഉപഹാരം സമ്മാനിച്ചു.

വാഴച്ചാൽ ഊരുമൂപ്പത്തി ഗീത വാഴച്ചാൽ, പരിസ്‌ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫ്, റിട്ട. വിജിലൻസ് ജഡ്‌ജ് വി.ഗീത, സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ സിസ്‌റ്റർ ഡോ. ഐറിൻ, രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തിയ യുവ എഴുത്തുകാരി അലീന അനബെല്ലി, ഇന്ത്യൻ ബാസ്‌കറ്റ് ബോൾ താരവും മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ സ്‌റ്റെഫി നിക്‌സൺ, എഴുത്തുകാരി ഡോ.ബി. പാർവതി, 80-ാം വയസ്സിലും ജനപ്രതിനിധിയായി തുടരുന്ന റോസി ലാസർ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവും ആളൂർ എഎസ്ഐ വി.എം.മിനിമോൾ, കേരള വ്യാപാരി ഏകോപന സമിതി വനിതാ വിങ് സംസ്‌ഥാന ട്രഷറർ ഷൈന ജോർജ്, സിനിമാതാരം ലക്ഷ്‌മി കലാഭവൻ, ഇന്ത്യൻ കോർഫ് ബോൾ താരം ചെൽസ ജോബി എന്നിവരെ ആദരിക്കും. മൂന്നോ അതിലധികമോ തവണ ജനപ്രതിനിധികളായവരെ ചടങ്ങിൽ ആദരിച്ചു. ലീല സുബ്രഹ്‌മണ്യൻ, ലീന ഡേവിസ്, ആലീസ് ഷിബു, എം.എസ് സുനിത, അമ്പിളി സോമൻ, സുനന്ദ നാരായണൻ, ബിജി സദാനന്ദൻ, സതി ബാബു, കെ.കെ.സരസ്വതി, ശകുന്തള വത്സൻ, പ്രനില ഗിരീശൻ, കുമാരി ബാലൻ, ജെയ്നി ജോഷി, വനജ ദിവാകരൻ, മോളി തോമസ്, ഡെയ്‌സി ഫ്രാൻസിസ്, മേഴ്‌സി ഫ്രാൻസിസ് എന്നീ ജനപ്രതിനിധികളെയാണ് ആദരിച്ചത്. പുതിയ അംഗങ്ങൾക്കു നഗരസഭ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് തിരിച്ചറിയിൽ കാർഡുകൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി.ജോസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.എസ്.സുനിത, അമ്പിളി സോമൻ, പി.സി.ബിജു, കെ.പി.ജെയിംസ്, മുൻ പ്രസിഡൻ്റ് കെ.എൻ.വേണു, സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്ണ‌ൻ, രക്ഷാധികാരി എൻ.ആർ.സരിത, ജനറൽ കൺവീനർ റോസ്മോൾ ഡോണി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News