Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള ഉപ ജില്ലയ്ക്ക് ചരിത്രവിജയം

17 Oct 2024 18:55 IST

WILSON MECHERY

Share News :

തൃശ്ശൂർ,:

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മാള ഉപ ജില്ലയ്ക്ക് ചരിത്രവിജയം

  കുന്നംകുളം വേലൂർ G R S R V H S സ്കൂളിൽ വെച്ച് നടന്ന തൃശൂർ റവന്യൂ ജില്ല സ്കൂൾ ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ആൺകുട്ടികളുടെയും സബ്ജൂനിയർ പെൺകുട്ടികളുടെയും ജൂനിയർ ആൺകുട്ടികളുടെയും ജൂനിയർ പെൺകുട്ടികളുടെയും സീനിയർ ആൺകുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും ഉൾപടെ 6 വിഭാഗങ്ങളിലും ചാമ്പ്യന്മാരായി കൊണ്ട് മാള ഉപജില്ല ചരിത്രം സൃഷ്ടിച്ചത് .സബ്ജൂനിയർ ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ (14- 4 )എന്ന ഗോളിന് ഇരിങ്ങാലക്കുട ഉപ ജില്ലയെയും, സബ് ജൂനിയർ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ (8 - 0 )എന്ന ഗോളിന് കുന്നംകുളം ഉപ ജില്ലയെയും, ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ (15 - 10 )എന്ന ഗോളിന് ഇരിഞ്ഞാലക്കുട ഉപ ജില്ലയെയും ,ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ (8 - 2 )എന്ന ഗോളിന് കുന്നംകുളം ഉപ ജില്ലയെയും ,സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ (7 - 0 )എന്ന ഗോളിന് തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയും പരാജയപ്പെടുത്തിയാണ് മാള ഉപജില്ല ചാമ്പ്യൻ മാരായത്.മാള ഉപ ജില്ലയ്ക്ക് വേണ്ടി യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ അന്നനാട് നിന്ന് 72 കുട്ടികളും സെൻറ്. ആൻ്റണീസ് ജി എച്ച് എസ് എസ് താണിശേരിയിൽ നിന്ന് 8 കുട്ടികളും സെൻ്റ്. മേരിസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരിയിൽ നിന്ന് 3 കുട്ടികളുമാണ് പങ്കെടുത്തത്.ഇതിൽ അന്നനാട് യൂണിയൻ ഹയർ സെക്കൻ്റെറി സ്കൂളിൽ നിന്ന് 55 കുട്ടികൾക്കും ,സെൻ്റ്. ആൻറണീസ് ജി എച്ച് എസ് എസ് താണിശേരിയിൽ നിന്ന് 1 കുട്ടിക്കും സെൻ്റ് . മേരിസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരിയിൽ നിന്ന് നിന്ന് 1 കുട്ടിക്കും ആണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള തൃശ്ശൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.മാള ഉപജില്ല ടീമിൻ്റെ മുഖ്യ പരിശീലകൻ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ജിബി വി പെരേപ്പാടനും. സഹ പരിശീലകൻ അർജുൻ എ എസ് ഉം ആയിരുന്നു.

Follow us on :

More in Related News