Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 20:37 IST
Share News :
ന്യൂ ഡൽഹി : മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ നദീജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലെന്ന് റിപ്പോര്‍ട്ട്. വെള്ളത്തിൻ്റെ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായാണ് റിപ്പോര്‍ട്ട്.
കോടിക്കണക്കിനാളുകള്‍ സ്നാനത്തിനായി എത്തുന്ന മഹാകുംഭ മേള നടക്കുന്ന പ്രയാഗ്‌രാജിലെ നദീജലത്തിന് ഗുണനിലവാരമില്ലെന്നാണ് മുന്നറിയിപ്പ്. നദീജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലാണ്. വെള്ളത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായും റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ ഇക്കാര്യം അറിയിച്ചു. സി പി സി ബി മാനദണ്ഡങ്ങള്‍ പ്രകാരം 100 മില്ലി വെള്ളത്തിന് 2,500 യൂണിറ്റ് ഫീക്കല്‍ കോളിഫോം എന്ന അനുവദനീയമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിലും കൂടിയ അളവിലാണ് പ്രയാഗ് രാജിലെ നദികളിലെ കോളിഫോമിന്റെ അളവ്.
ഈ വര്‍ഷം ജനുവരി 13 മുതല്‍ ഇതുവരെയായി മഹാ കുംഭമേളയില്‍ കുളിച്ചവരുടെ എണ്ണം 54.31 കോടി കവിഞ്ഞതായാണ് കണക്കുകള്‍. ഇതിനിടെയാണ് ജലത്തിന്റെ ഗുണനിലവാരത്തെ പറ്റി ആശങ്കകളുയരുന്നത്. പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗം എ സെന്തില്‍ വേല്‍ എന്നിവരടങ്ങിയ എന്‍ ജി ടി ബെഞ്ച് പരിഗണിക്കുകയാണ്. ചില നിയമലംഘനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.