Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴ ; ദില്ലി ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നു വീണ് 5 പേർക്ക് ദാരുണാന്ത്യം

15 Aug 2025 21:45 IST

Jithu Vijay

Share News :

ന്യൂഡൽഹി : കനത്ത മഴയിൽ ദില്ലി ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നു വീണ് 5 പേർക്ക് ദാരുണാന്ത്യം. ഏഴോളം പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. അഗ്നിശമനസേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


ദില്ലി നിസാമുദ്ദീനിൽ സ്ഥിതിചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗയാണ് തകർന്നു വീണത്. ശവകുടീരത്തോട് ചേർന്നുള്ള പഴക്കം ചെന്ന ദർഗയുടെ ഭാഗം തകർന്ന് ശവകുടീര സമുച്ചയത്തിലേക്ക് വീഴുകയായിരുന്നു. രണ്ടുദിവസമായി തുടരുന്ന മഴയിലാണ് അപകടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്ന പതിനൊന്നോളം പേരെ രക്ഷപ്പെടുത്തി.


അഗ്നിശമനസേന, ദില്ലി പോലീസ്, സംസ്ഥാന ദുരന്തനിവാരണ സേന നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പരിക്കേറ്റവരെ എയിംസ്, എൽ എൻ ജെപി എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച കെട്ടിടമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്നാണ് ദർഗ തകർന്നതെന്ന് അധികൃതർ പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്ള ഹുമയൂൺ ശവകുടീരം ദില്ലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.

Follow us on :

More in Related News