Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 17:08 IST
Share News :
കോട്ടയം: കോട്ടയം അതിരമ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായത്. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് നിരവധി വീടുകൾ തകർന്നു. വലിയ മരങ്ങൾ കടപുഴകി വീണു.
ശ്രീകണ്ഠമംഗലം, കുറ്റിയേൽ കവല പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. മിക്കയിടത്തും വലിയ മരങ്ങൾ കടപുഴകി വീണു. വൈകിട്ട് വീശിയ ശക്തമായ കാറ്റിൽ ആഞ്ഞിലി മരങ്ങൾ വീണാണ് മിക്ക വീടുകൾക്കും കേടുപാടുകൾ സംഭവിച്ചത്.
സജി നായത്തുപറമ്പിൽ, അപ്പച്ചൻ കുറ്റിയേൽ, പ്രസാദ് കുറ്റിയേൽ, അഭീഷ് കുറ്റിയേൽ, പൊന്നമ്മ കുറ്റിയേൽ, ശ്രീനാഥ് പാലയ്ക്കാത്തൊട്ടിയിൽ, അബീഷ് പാലയ്ക്കാത്തൊട്ടിയിൽ, ഷൈൻ കാട്ടുപ്പാറ, കിടങ്ങയിൽ സിബി, ജിമ്മി ചെമ്മാച്ചേരിൽ, ജോസ് അഞ്ജലി എന്നീവരുടെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മിക്ക വീടുകളും താമസിക്കുന്നതിന് സാധിക്കാത്ത വിധം തകർന്നിട്ടുണ്ട്. അടുക്കള, കിടപ്പ് മുറി, ബാത്ത്റൂം മേൽക്കൂര, ഭിത്തി ഒക്കെയും തകർന്നിട്ടുണ്ട്.
ശ്രീകണ്ഠമംഗലം ചിറ്റേട്ട് സി കെ നാരായണൻ്റെ വീട്ടിലെ തേക്ക്, പുളി, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ കടപുഴകി വീണു. ശ്രീകണ്ഠമംഗലം എസ്എൻഡിപിയുടെ ഹാൾ ആഞ്ഞിലി വീണ് തകർന്നു. പ്രദേശത്ത് കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. നിരവധി വാഴകളും മറ്റും നശിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.