Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എലിഞ്ഞിപ്ര സർക്കാർ ആശുപത്രി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉത്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും

16 Oct 2024 20:14 IST

WILSON MECHERY

Share News :

ചാലക്കൂടി:

ചാലക്കൂടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉപസ്ഥാപനമായ എലിഞ്ഞിപ്ര സാമൂഹികാരോഗ്യകേന്ദ്രം 1971 ൽ പ്രാഥമിക ആരോഗ്യകേന്ദ്രമായും തുടർന്ന് 2016 ൽ സാമൂഹികാരോഗ്യകേന്ദ്രമായും ഉയർത്തപ്പെട്ടു. തുടർന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി 2023 ൽ ഈ സ്ഥാപനം സർക്കാർ ഉത്തരവ് പ്രകാരം ബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രമായും ഉയർത്തപ്പെട്ടു.

നവകേരള പദ്ധതി ആർദ്രം നാഷണൽ ഹെൽത്ത് മിഷൻ മുഖേന ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 37.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെയും സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിന്നും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെയും ഉത്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് അനുവദിക്കുന്ന സമയക്രമം അനുസരിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചു.

ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുമ്പോൾ ഈ ആശുപത്രിക്കു മെച്ചപ്പെട്ട സേവനം വരും കാലങ്ങളിൽ ജനങൾക്ക് കാഴ്‌ചവെക്കാൻ ആകും. നിലവിൽ ഉള്ള ബൗദ്ധിക സാഹചര്യങ്ങൾ കൂടുന്നതിനൊപ്പം ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണത്തിലും പ്രത്യേകിച്ച് വിദഗ്‌ധ ഡോക്ടർമാരുടെ സേവനം, നേഴ്‌സ്‌മാരുടെ സേവനം എന്നിവ ലഭിക്കുന്നതിലും, വിദഗ്‌ധ ലാബ് x -ray തുടങ്ങിയ പരിശോധനകൾ നൽകുന്നതിലും, മരുന്നുകളുടെ ലഭ്യത ഉറപ്പാകുന്നതിലും മികവ് ഉണ്ടാവാൻ സാധിക്കും.

Follow us on :

More in Related News