Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

18 May 2026 13:21 IST

Jithu Vijay

Share News :

തിരുവനന്തപുരം : കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും. അവിചാരിതമായിട്ടാണ് ആരോഗ്യ വകുപ്പിലേക്ക് എത്തിച്ചേരുന്നതെന്നും എങ്കിലും അത് നേരെയാക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടു മുന്നോട്ട് പോകും. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകും. നല്ല ടീം ആണ്. ചെറുപ്പക്കാരും അനുഭവസമ്പത്തുള്ളവരും ചേര്‍ന്ന മന്ത്രിസഭയാണ് അദ്ദേഹം പറഞ്ഞു


.ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണെന്റെ പ്രതീക്ഷ. ഒരുപാട് കാര്യങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെയ്യാനുണ്ട്. ആശുപത്രികളുടെ വികസനം, ഡോക്ടര്‍മാരും രോഗികളുമായിട്ടുള്ള അനുപാതം, ഇതിനെല്ലാമായി സാമ്പത്തികം കണ്ടെത്തണം, അങ്ങനെയുള്ള ഭാരിച്ച ഉത്തരവാദിത്തമുണ്ട്. അതുപോലെ തന്നെ ദേവസ്വം ബോര്‍ഡ് ശുദ്ധീകരിക്കണം, അഴിമതി പൂര്‍ണമായും ഇല്ലാതാക്കണം, ദൈവത്തിന്റെ കാശാണ്. അതെടുത്ത് കളിക്കരുത്. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായിട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത് – അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News