Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 14:35 IST
Share News :
കോട്ടയം: വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോട്ടയം സ്റ്റേഷൻ കോടതിയിലാണ് മുൻകൂർ ജാമ്യം തേടി പിസി ജോർജ് അപേക്ഷ നൽകിയത്. കോടതി ശനിയാഴ്ച മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കും. ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി പറഞ്ഞത്. വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. മുൻപും സമാനമായ കേസിൽ ഉൾപ്പെട്ട ആളാണ് പിസി ജോർജ് എന്നും ജാമ്യം അനുവദിക്കരുതെന്നും പ്രൊസിക്യൂഷൻ ആവശ്യപെട്ടു.
പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കാനുള്ള ഗൗരവമുളള വിഷയമല്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്. യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് ആണ് കേസെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.