Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിങ്ങള്‍ ജീവിക്കുന്ന ഈ ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം; പ്രേംകുമാറിനെതിരെ ഹരീഷ് പേരടി

27 Nov 2024 14:27 IST

Shafeek cn

Share News :

ചില മലയാളം സീരിയലുകള്‍ 'എന്‍ഡോസള്‍ഫാന്‍' പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേം കുമാറിന്റെ വിമര്‍ശനത്തിനെതിരെ നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി പ്രേം കുമാറിനെതിരെ രംഗത്തെത്തിയത്. പ്രേം കുമാറിന്റെ ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമെന്ന് ഹരീഷ് കുറിച്ചു.


കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമര്‍ശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാര്‍ വ്യക്തമാക്കിയിരുന്നു.


ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്


'മിസ്റ്റര്‍ പ്രേം കുമാര്‍ നിങ്ങള്‍ ജീവിക്കുന്ന ഈ ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം. ആ മാരകമായ ജീവിതത്തില്‍ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തിരഞ്ഞെടുക്കുന്നത്. നാളെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാന്‍ വ്യക്തമാക്കാം,'


'അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ അക്കാദമിയിലെ ചെയര്‍മാന്റെ കീഴില്‍ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായീകരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയര്‍മാനാണ് കഥയിലെ നായകന്‍. സ്വന്തം കുടുംബത്തില്‍ നിന്നും അയാള്‍ മെംബര്‍ ആയ സീരിയല്‍ സംഘടനയില്‍ നിന്നുവരെ അയാള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാള്‍ അവിടെ തുടര്‍ന്ന് വിജയം വരിക്കുകയും ആ സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ ആകുകയും അയാള്‍ തന്നെ അംഗമായ ആ സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്,'


'ഇങ്ങനെ ഒരു സീരിയല്‍ വന്നാല്‍ ആ കഥയിലെ നായകന്‍ താങ്കള്‍ പറഞ്ഞതുപോലെ എന്‍ഡോസള്‍ഫാനേക്കാള്‍ ഭീകരമാണ്...പക്ഷേ നായകനായ ആ വിഷത്തെ പൊതുജനങ്ങള്‍ക്ക് ചൂണ്ടികാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എന്‍ഡോസള്‍ഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സില്‍ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേര്‍ 'എനിക്കുശേഷം പ്രളയം


Follow us on :

More in Related News