Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസിൽ ഹനുമാൻ സേന നേതാവും യുവതിയും റിമാൻ്റിൽ

03 Sep 2024 14:20 IST

Jithu Vijay

Share News :


കോഴിക്കോട് : ലൈംഗിക അതിക്രമം ആരോപിച്ച് വ്യാപാരിയെ ഭീഷണി പെടുത്തി പണം തട്ടിയ കേസിൽ ഹനുമാൻ സേന നേതാവും, യുവതിയും പിടിയിൽ.

ഹനുമാൻ സേന സംസ്ഥാന ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയുമായ ഭക്തവത്സലൻ (60)കാക്കൂർ മുതുവട്ട്താഴം പാറക്കൽ ആസിയ(38) എന്നിവരെയാണ് റിമാൻ്റ് ചെയ്തതത്.


കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേർന്ന് ഭീഷണിപെടുത്തി പണം തട്ടിയത്. പോലീസിൽ പരാതി നൽകാതിരിക്കാൻ വ്യാപാരിയോട് ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യഗഡുവായി അമ്പതിനായിരം രൂപ ഭക്തവത്സലൻ്റെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു.

വീണ്ടും ഭീഷണി ശക്തമായതോടെയാന്ന് വ്യാപാരി കാക്കൂർ പോലീസിൽ പരാതി നൽകിയതും ഇരുവരേയും പിടി കൂടുന്നതും.


മാധ്യമ പ്രവർത്തകനായ ഹമീദ് പരപ്പനങ്ങാടിയെ (എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അഗവും) 2007 ൽ വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ ഒന്നാം പ്രതിയായിരുന്നു. മാധ്യമ പ്രവർത്തകനായ ഹമീദ് പരപ്പനങ്ങാടി അന്ന് മരണത്തെ അതിജീവിച്ച് തിരച്ചു വരുകയും ചെയ്തു. പിന്നീടാണ് ഹനുമാൻ സേനയുടെ തലപ്പത്ത് എത്തുന്നത് സമാനമായ പല കേസിലും ഇയാൾ പ്രതിയാണന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു

Follow us on :

More in Related News