Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കടത്തുന്നയാൾ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ

01 Jul 2024 13:12 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കരിമലക്കാട് കൊങ്ങം ബസാർ ഭാഗത്തെ ചിക്കൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കടത്തുന്നയാൾ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ . അരിയല്ലൂർ ബോർഡ് സ്കൂൾ സ്വദേശി നാലകത്ത് ഹുസൈൻ (62) ആണ് പിടിയിലായാത്. കൊങ്ങം ബസാറിലെ ചിക്കൻ കടയിലായിരുന്നു ഇയാൾ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് 135 പാക്കറ്റ് ഹാൻസ് പരപ്പനങ്ങാടി എസ് ഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.


പരപ്പനങ്ങാടി എസ്. ഐ. ആർ യു അരുണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ എസ് ഐ അരുൺ, സി പി ഒ മാരായ മുജീബ് റഹ്മാൻ, അഭിലാഷ്, ഹോംഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.

Follow us on :

More in Related News