Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 07:43 IST
Share News :
ചെറുതോണി: കൈക്കൂലി കേസിൽ അറസ്റ്റിലായ ഇടുക്കി ഡി.എം.ഒ എൽ. മനോജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
മറ്റൊരു സർക്കാർ ഡോക്ടറുടെ സ്വകാര്യ ഡ്രൈവറായ രാഹുൽ രാജിന്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് ഡോ. മനോജ് പണം സ്വീകരിച്ചത്.
ഡ്രൈവർ രാഹുൽ രാജിനെ കോട്ടയത്ത് നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഗിൾ പേ വഴി പണം നൽകിയ ശേഷം സ്ക്രീൻ ഷോട്ട് തനിക്ക് ഷെയർ ചെയ്യണമെന്ന് ഡി.എം.ഒ ഹോട്ടലുടമയോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർക്ക് പണം നൽകിയ ശേഷം വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരാതിക്കാരൻ ഡി.എം.ഒക്ക് സ്ക്രീൻ ഷോട്ടയച്ചത്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ പൈനാവിലെ ഓഫിസിലെത്തി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് വിജിലൻസ് മനോജിനെ അറസ്റ്റ് ചെയ്തത്. സെംപ്റ്റബർ 27നാണ് സംഭവങ്ങളുടെ തുടക്കം. ചിത്തിരപുരത്തെ റിസോർട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുന്നോടിയായി ഡോ. മനോജ് സ്ഥലത്തെത്തി റിസോർട്ട് പരിശോധിച്ചു. തുടർന്ന് റിസോർട്ടിന്റെ രേഖകളുമായി ഇക്കഴിഞ്ഞ അഞ്ചിന് ഡി.എം.ഒ ഓഫിസിലെത്താൻ ആവശ്യപ്പെട്ടു. അന്ന് ഓഫിസിലെത്തിയ റിസോർട്ട് മാനേജരോട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. തുക കുടുതലാണെന്നും കുറച്ചുനൽകണമെന്നും റിസോർട്ട് മാനേജർ ആവശ്യപ്പെട്ടു. തുടർന്ന് തുക 75,000 ആയി കുറച്ചു. ഡി.എം.ഒ ഡോ. മനോജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹത്തെ ജോലിയിൽ നിന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തു. തുടർന്ന് ഡോ. മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് സ്റ്റേ വാങ്ങി ബുധനാഴ്ച തിരികെ ജോലിയിൽ പ്രവേശിച്ച ഉടനെയാണ് കൈക്കൂലിവാങ്ങിയതും തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്തതും.
ഈ മാസം 15ന് കേസ് പരിഗണിക്കുന്നത് വരെയായിരുന്നു സസ്പെൻഷൻ. ആയുർവേദ മെഡിക്കൽ ഓഫിസർമാരുടെ സംഘടന, ആരോഗ്യ മന്ത്രിക്ക് നൽകിയതടക്കം ഒന്നിലധികം പരാതികൾ മനോജിനെതിരെ സർക്കാറിന് ലഭിച്ചിരുന്നു.
Follow us on :
More in Related News
Please select your location.