Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജ്ജ്: വിശ്വാസികൾ ഇന്ന് വൈകുന്നേരത്തോടെ മിനായിലേക്ക്

13 Jun 2024 21:52 IST

ENLIGHT MEDIA OMAN

Share News :

മക്ക: ഇരുപത് ലക്ഷത്തിലേറെ വിശ്വാസികൾ ഹജ്ജിനായി ഇന്ന് വൈകുന്നേരത്തോടെ മിനായിലേക്ക് നീങ്ങും. നാളെ രാത്രിക്ക് മുന്നോടിയായി മുഴുവൻ തീർത്ഥാടകരും മിനായിൽ തങ്ങും. 

1,75,000ത്തിലേറെ ഇന്ത്യൻ തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്. കനത്ത സുരക്ഷയിലാണ് മിനാ നഗരി. പെർമിറ്റില്ലാത്തവർക്ക് പുണ്യ നഗരികളിലേക്ക് കടക്കാനാകില്ല. ഹജ്ജ് ഏജൻസികൾ ഏർപ്പെടുത്തുന്ന ബസ്സുകളിലാകും തീർത്ഥാടകർ നാളെ മിനായിലെത്തുക. വെള്ളിയാഴ്ച തീർത്ഥാടകർ മിനായിൽ തങ്ങും.

ഇന്ത്യൻ ഹജ്ജ് മിഷൻ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി അറിയിച്ചു. 'ഇന്ത്യയിൽ നിന്നുള്ളവരെല്ലാം എത്തി. എല്ലാവരും മക്കയിലാണ്. നാളെ വൈകുന്നേരം തീർത്ഥാടകരെല്ലാം മിനായിലേക്ക് നീങ്ങും. മറ്റന്നാൾ ഉച്ചയോടെ തീർത്ഥാടകരെല്ലാം മിനായിലെത്തും. ശനിയാഴ്ചയാണ് അറഫയിലേക്ക് നീങ്ങുക' ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

ശനിയാഴ്ച മെട്രോ ട്രെയിനിലും ബസ്സുകളിലുമായി തീർത്ഥാടകർ അറഫാ സംഗമത്തിനായി നീങ്ങും. മഹറമില്ലാത്ത വിഭാഗത്തിലെ അയ്യായിരത്തിലേറെ വനിതകൾക്ക് പ്രത്യേകം സൗകര്യങ്ങളുണ്ടാകും.

അറഫ കഴിഞ്ഞാൽ തീർത്ഥാടകർ സ്വന്തം നിലക്കാകും കർമങ്ങൾ പൂർത്തിയാക്കാൻ കഅബക്കരികിലേക്ക് പോവുക. ഈ സമയം പരമാവധി സംഘങ്ങളായി നീങ്ങണമെന്ന് തീർത്ഥാടകർക്ക് നിർദേശമുണ്ട്. ചൂടുൾപ്പെടെ നേരിടാനുള്ള നിർദേശം തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്. മുഴുവൻ തീർത്ഥാടകർക്കും വിവരങ്ങളടങ്ങിയ ടാഗുകളും വളകളും നൽകിയതിനാൽ വഴി തെറ്റിയാലും അവർക്ക് സ്വസ്ഥമായി തിരികെ എത്താനാകും.



⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News