Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്ക് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

29 Jul 2026 20:11 IST

R mohandas

Share News :


ചാത്തന്നൂർ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത (പാനലിൽ ഉൾപ്പെടുത്താത്ത ) ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്ക് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ചികിത്സയുടെ അടിയന്തര സ്വഭാവവും ചെലവഴിച്ച് തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ചു മെഡി സെപ്പ് ആനുകൂല്ല്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു

 പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി അനിൽകുമാർ സമർപ്പിച്ച ഹർജയിലാണ് ജസ്റ്റിസ് വിജു അബ്രഹാമിന്റെ നിർണായക ഉത്തരവ്. ബോൺ മാരോ കാൻസർ ബാധിതനായ അനിൽകുമാറിന് വിദഗ്ധ ചികിത്സയ്ക്കും ശാസ്ത്രക്രിയയുമായി പോലീസ് വകുപ്പിൽ നിന്നും മുൻകൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപയാണ് ചികിത്സയ്ക്കായി ചെലവഴിച്ചത്. ഇൻഷുറൻസ് പാനലിൽ ഉൾപ്പെട്ടതല്ല ആശുപത്രി എന്ന കാരണത്താൽ അനുകൂല്യത്തിനുള്ള അപേക്ഷ അധികൃതർ തള്ളി. തുടർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി വലിയ തുക വീണ്ടും ചെലവായതോടെയാണ് അഭിഭാഷകൻ ശ്യാം. ജെ. സാം മുഖേന അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തരഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ ലഭ്യമായ ഏറ്റവും മികച്ച ചികിത്സാ തേടേണ്ടി വരുമ്പോൾ ആശുപത്രി ഇൻഷുറൻസ് പാനലിൽ ഉണ്ടോ എന്നത് മാത്രം മാനദണ്‌ഡമാക്കരുതെന്ന് കോടതി വ്യക്തമാക്കി. അർഹമായ തുക നൽകുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ ജില്ലാ അധികാരികൾക്ക് കോടതി നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ മുഴുവൻ തുകയും ഹർജിക്കാരന് നൽകണമെന്ന് കോടതി വിധിച്ചു.

Follow us on :

More in Related News