Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടപ്പറമ്പിൽ ബഷീറിൻ്റെ ദുരിത ഫണ്ട് സർക്കാർ എഴുതിത്തള്ളണം -എൻ .എഫ്. പി .ആർ

31 Dec 2024 20:55 IST

Jithu Vijay

Share News :

തിരൂരങ്ങാടി : 2019 പ്രളയ കാലത്ത് നഷ്ടം സംഭവിച്ചവർക്ക് സർക്കാർ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം തുക തിരിച്ചടക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ. എഫ്. പി .ആർ . തിരൂരങ്ങാടി താലൂക്ക് കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.


ഏഴ് ദിവസത്തിനകം സർക്കാർ ഫണ്ട് തിരിച്ചടക്കണമെന്നും ഇല്ലങ്കിൽ റവന്യൂ റിക്കവറിയിലേക്ക് നീങ്ങുമെന്നുള്ള വാർ ത്തകൾ നീതികേടാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് തിരുത്തണമെന്നും, അടിയന്തരമായി ഈ വിഷയം സർക്കാറിനെ ബോധ്യപ്പെടുത്തി പ്രളയ ത്താൽ നഷ്ടം സംഭവിച്ച കുടും ബങ്ങളെ രക്ഷിക്കാൻവേണ്ട നടപടി കൈകൊള്ളണമെന്നും ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടങ്കിൽ ആ പണം ഉദ്യോഗസ്ഥരിൽ നിന്നു തന്നെ ഈടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 


എൻ. എഫ്. പി .ആർ. ഭാരവാഹികൾ കോട്ടപ്പുറത്ത് ബഷീറിൻ്റെ വീട് സന്ദർശിക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുവാനും തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് എം.സി. അറഫാത്ത് പാറപ്പുറം, ബിന്ദു അച്ഛമ്പാട്ട്, നിയാസ് അഞ്ചപ്പുര, തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. 

ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹീം പൂക്കത്ത്, ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, തിരൂർ താലൂക്ക് സെക്രട്ടറി പി.എ.ഗഫൂർ താനൂർ, എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Follow us on :

More in Related News