Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സനാതനം എന്ന ആശയത്തെയും പ്രയോഗത്തെയും നിഷ്കാസനം ചെയ്യാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല; ഡോ: ടി.എസ് ശ്യാംകുമാർ

11 Mar 2025 08:15 IST

ENLIGHT MEDIA PERAMBRA

Share News :

പൊയിൽക്കാവ്: ഭരണഘടനയിൽ നിർമ്മിതമായ ഒരു രാഷ്ട്ര ശരീരത്തിൽ പരകായ പ്രവേശം നടത്തി സ്വാതന്ത്ര്യം സമത്വം എന്നീ അടിസ്ഥാന ആശയങ്ങളെ ഇല്ലാതാക്കുന്ന രൂപകമാണ് സനാതനമെന്ന് ഡോക്ടർ ടി.എസ് ഗ്യാംകുമാർ അഭിപ്രായപ്പെട്ടു.സി .പി ഐ :(എം എൽ ) പ്രസ്ഥാനത്തിലും ജനകീയ സാംസ്കാരിക വേദിയിലും നേതൃനിരയിൽ പ്രവർത്തിച്ച

ചെങ്ങോട്ട് കാവ് എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണ സമ്മേളത്തിൽ "പരകായ പ്രവേശനം നടത്തുന്ന സനാതനം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗോഡ്സേ എന്ന ബ്രഹ്മണൻ ഗാന്ധിജിയെ കൊന്നത് പോലെ ,കൂടൽമാണിക്യ ക്ഷേത്രത്തിലെ "കഴക" നിയമനത്തിനെതിരെ സമരം നടത്തിയ തന്ത്രിമാർ വരെ സനാതനമെന്ന ചാതുർ വർണ്ണ വ്യവസ്ഥയുടെ പ്രയോഗവൽക്കരണമാണ് നടത്തികൊണ്ടിരിക്കുന്നത്അത് സവർണ്ണ സംവരണം നടപ്പാക്കിക്കൊണ്ടും ,ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചും, വഴിനടക്കാനുള്ള അവകാശം നിഷേധിച്ചുമൊക്കെയാണ് പ്രായോഗികമായി നില നിൽക്കുന്നത്.അദ്ധ്വാന വർഗ്ഗത്തോടും മർദ്ദിതരോടും പരമപുച്‌ഛം പ്രകടിപ്പിക്കുന്ന വർണ്ണാശ്രമധർമ്മത്തിൻ്റെ പേരാണ് സനാതനം എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീചവും നികൃഷ്ടവുമായ മനുഷ്യ വിരുദ്ധവുമായ ആശയത്തിൻ്റെ രാഷ്ട്രീയ പ്രയോഗത്തെ കടപുഴക്കിയെറിയാതെ ജനാധിപത്യം എന്ന ഒരാശയം നിലനിൽക്കില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.


വി.എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചുഎ.സുരേഷ് കുമാർ , കുട്ടികൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി.എൻ.വി.ബാലകൃഷ്ണൻ വിജയരാഘവൻ ചേലിയ കെ.വി. ഹരിഹരൻ 

,കുട്ടികൃഷ്‌ണൻ കോട്ട് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News