Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഫഷണല്‍ നാടകോല്‍സവത്തിനു യവനിക ഉയര്‍ന്നു.

09 Oct 2024 20:57 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: മുണ്ടക്കയം അമലയുടൈ നേതൃത്വത്തിലുളള രണ്ടാമത് സംസ്ഥാന പ്രഫഷണല്‍ നാടകോല്‍സവത്തിനു യവനിക ഉയര്‍ന്നു.


ബുധനാഴച ആരംഭിച്ച നാടകോല്‍സവം വൈ.എം.സി.എ ഓഡിറ്റോറിയത്തിലെ കവിയൂര്‍ പൊന്നമ്മ നഗറില്‍ നടന്ന ചടങ്ങില്‍  കലാരത്‌ന ആര്‍ട്ടിസ്റ്റ് സുജാതന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ ഡോ.മു്യൂസ് മേരി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.എസ്..റഷീദ് ,പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.വി.അനില്‍കുമാര്‍, വൈ.എം.സി.എ.സെക്രട്ടറി ബോബിന മാത്യു അമല ഡയറക്ടര്‍ അപ്പച്ചന്‍ കുന്നേല്‍് എന്നിവര്‍ സംസാരിച്ചു.രണ്ടാം ദിനമായ വ്യാഴാഴ്ച തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന നാടകം അവതരിപ്പിക്കും.ദിനം തിരുവനന്തപുരം 11ന് തിരുവനന്തപുരം നവോദയായുടെ കലുങ്ക് എന്ന 1നാടവും ,12ന് ആറ്റിങ്ങല്‍ ശ്രിധന്യയുടെ ആപ്പ എന്ന നാടകവും കൊച്ചിന്‍ കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം നാടവും സമാപന ദിവസമായ 14ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ വെളിച്ചം എന്ന നാടവും അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 7നാണ് നാടകോല്‍സവം ആരംഭിക്കുന്നത്.

Follow us on :

More in Related News