Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 08:50 IST
Share News :
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ബംഗ്ലാദേശ് ഇന്‍റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ അന്വേഷണം ആരംഭിച്ചു.
രാജ്യത്ത് നടന്ന വിദ്യാർഥി- ബഹുജന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥി ആരിഫ് അഹമ്മദ് സിയാമിന്റെ പിതാവ് കബീറിന്റെ ഹരജിയിലാണ് നടപടി. ജൂലൈ 15 മുതൽ ആഗസ്റ്റ് അഞ്ച് വരെ പ്രക്ഷോഭകർക്ക് നേരെ നടത്തിയ കൊലപാതകങ്ങളിലും മറ്റുകുറ്റകൃത്യങ്ങളിലും ഹസീനക്കും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ഹരജിയിൽ ആരോപിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ പേരക്കുട്ടികൾക്കും ബന്ധുക്കൾക്കും സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തിയതിനെതിരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആഗസ്റ്റ് ആദ്യവാരം ഹസീന സർക്കാർ നിലംപതിച്ചിരുന്നു.
ഹസീന രാജിവെച്ച് നാടുവിട്ടതോടെ അധികാരത്തിലേറിയ നൊബേൽ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.