Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മുതൽ അറുന്നൂറ്റിമംഗലം വരെ അഞ്ചു കിലോമീറ്റർ ജനകീയ മനുഷ്യചങ്ങല തീർക്കും.

03 Jan 2025 20:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനകീയ മനുഷ്യച്ചങ്ങല ജനുവരി 4 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

  കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി പൊട്ടിപൊളിഞ്ഞു നാമാവശേഷമായി മാറിയ ഈ റോഡിൽ അപകടങ്ങൾ നിത്യാസംഭവമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും അധികാരികൾ ഈ ദുരിതങ്ങൾ കണ്ടതായി നടിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സ്വയം സംഘടിച്ച ജനങ്ങൾ സമരമുഖത്തേക്കിറങ്ങുകയായിരുന്നു. ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ ജനങ്ങൾ ജനകീയമായി നടത്തുന്ന ഈ സമരത്തിന്റെ ഭാഗമായി കടുത്തുരുത്തി മുതൽ അറുന്നൂറ്റിമംഗലം വരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ മനുഷ്യച്ചങ്ങല തീർക്കും. ഇതിൽ പങ്കെടുക്കുന്നതിലേക്കായി പ്രദേശവാസികൾ ആയ മുഴുവൻ ജനങ്ങളെയും ജനകീയവേദിക്കു വേണ്ടി ക്ഷണിക്കുകയാണ്.

Follow us on :

More in Related News