Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 21:54 IST
Share News :
കൂട്ടിക്കൽ :ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെയും ഈരാറ്റുപേട്ട സി.ആൻ്റ് എൻ സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 9മുതൽ ഒരുമണി വരെ ഓർത്തോ, ഇ.എൻ.റ്റി. വിഭാഗങ്ങളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 7 വർഷക്കാലമായി കൂട്ടിക്കൽ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി കൊണ്ട് അരശരണർക്കും ആലംബഹീനർക്കും ആശ്രയമാവുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റിയുടെ പ്രവർത്തനം നടത്തുന്നത്. ഇത് കൂടാതെ സൗജന്യ നിരക്കിൽ ആംബുലൻസ് സർവീസും നടത്തിവരുന്നു. അർഹതപ്പെട്ട രോഗികൾക്കും, സാധുക്കളായവർക്ക് മരണാനന്തര സർവ്വീസും തികച്ചും സൗജന്യമാണ്.
കോവിഡ് കാലത്തും പ്രളയസമയത്തും നാടിനൊന്നാകെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കാലപ്പഴക്കം ചെന്ന ആംബുലൻസിന് പകരം മറ്റൊരു ആംബുലൻസ് വാങ്ങുവാനുള്ള പ്രവർത്തനം മുന്നോട്ടു പോവുകയാണ്. താമസിയാതെ ഇത് നാടിന് സമർപ്പിക്കും.
സേവന പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ വീൽ ചെയർ, വാക്കർ, എയർ ബെഡ്, വാട്ടർ ബെഡ്, രോഗികൾക്കായുള്ള കട്ടിൽ മുതലായവ സൗജന്യമായി രോഗികൾക്ക് നൽകി വന്നിരുന്നതാണ്. എന്നാൽ പ്രളയത്തിൽ കുറെ സാധനങ്ങൾ നഷ്ടമാവുകയും ബാക്കിയുള്ളവ ഉപയോഗ ശൂന്യമാവുകയും ചെയ്തു. തുടർന്നും ഈ സേവനങ്ങൾ നൽകുന്നതിനായി സുമനസ്സുകളിൽ നിന്നും സാധന സാമഗ്രികൾ സമാഹരിച്ചു വരികയാണ്. പ്രളയത്തിൽ നാശം സംഭവിച്ച ഓഫീസ് നവീകരിച്ച് മുഴുവൻസമയവും പ്രവർത്തന സജ്ജമാക്കി
.ദാരിദ്ര്യമനുഭവിക്കുന്നവർക്ക് ആഹാര സാധനങ്ങളുടെ കിറ്റ്, രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം, കിഡ്നി രോഗികൾക്ക് ഡയാലൈസിസ് കിറ്റ്, തുടങ്ങിയ സേവനങ്ങൾ വിപുലപ്പെടുത്തുവാനുള്ള ശ്രമകരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9 ന് ആശ്രയ ബിൽ ഡിംഗിൽ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് ഉദ്ഘാടനം ചെയ്യും. അയൂബ് ഖാൻ കാസിം അധ്യക്ഷത വഹിക്കും. ഡോ.കെ.സി. ചെറിയാൻ, ഡോ. പോൾബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ സൗമ്യ ഷെമീർ, ജെസി ജോസ്, ജിയാഷ് കരീം, ഫരീത് ഖാൻ, അയൂബ് ഖാൻ കട്ട പ്ലാക്കൽ, ഷാഹുൽ പാറക്കൽ തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് പ്രശസ്ത ഓർത്തോ സർജൻ ഡോ. പോൾ ബാബു, ഇ.എൻ.ടി വിദഗ്ദ ഡോ. ശ്വേത മേരി സാബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ഏകദേശം 1500 രൂപ ചിലവ് വരുന്ന അസ്ഥികളുടെ ബലപരിശോധന ടെസ്റ്റ് സൗജന്യമായിരിക്കും. ഓഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായുള്ള മുൻഗണനാ ടോക്കൺ രാവിലെ 8.30 മുതൽ ഓഫീസിന്റെ രജിസ്ട്രേഷൻ കൗണ്ടറിൽ ലഭിക്കും.
വാർത്താ സമ്മേളനത്തിൽ അയൂബ് ഖാൻ കാസിം, ജിയാഷ് കരീം, പരീത് ഖാൻ, ഷാഹുൽ പാറക്കൽ, എന്നിവർ പങ്കെടുത്തു.
പരിപാടികൾക്ക് പി.എച്ച്. ഹനീഫ, കെ.എച്ച്. തൗഫീഖ്, അൻവർ ദീൻ, പി.എ. അഷറഫ്,ഷാജി വട്ടകത്തറ, പി.എം താഹ, കെ.ബി. ഇസ്മായിൽ, നാസർ ഓലിക്കപ്പാറ, നാസർ പുതുപറമ്പിൽ, മുജീബ് കാസിം, സാദിഖ്, എം.ഐ അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.