Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊട്ടുതിരുനാളിന് കൊടിയേറി

30 Aug 2024 15:29 IST

WILSON MECHERY

Share News :


ചാലക്കുടി:

എലിഞ്ഞിപ്ര സെന്റ് മേരിസ് ലൂർദ്ദ് പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ ഊട്ടു തിരുനാളിന് കൊടിയേറി. ആഗസ്ത് 29 മുതൽ സെപ്തംബർ 8 വരെയാണ് തിരുനാൾ.ഊട്ട് തിരുനാൾദിനമായ 8 ന് രാവിലെ ആറിനും പത്തിനും വൈകിട്ട് നാലിനും ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്തിനുള്ള തിരുനാൾ കുർബാനയ്ക്ക് ഫാ. സണ്ണി പുന്നേലിപറമ്പിൽ സി.എം.ഐ നേതൃത്വം നൽകും. ഫാ.വിൽസൻ എലുവത്തിങ്കൽ കൂനൻ തിരുനാൾ സന്ദേശം നൽകും. സെപ്തംബർ ഒന്ന് ഞായർ രാവിലെ ആറിനും മറ്റ് തിരുനാൾ ദിനങ്ങളിൽ വൈകിട്ട് 5.30നും പ്രസുദേന്തി വാഴ്ച,ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി. ഫാ. ഡോ. ആന്റോ കരിപ്പായി, സഹ വികാരി ഫാ. അഖിൽ നെല്ലിശ്ശേരി സി എം ഐ, കൈക്കാരന്മാരായ ജോഫ്രിൻ കിഴക്കൂടൻ, ജോജോ മാങ്കായി, ടൈറ്റസ് നൊച്ചുരുളപ്പിൽ എന്നിവർ അറിയിച്ചു.

Follow us on :

More in Related News