Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 21:31 IST
Share News :
ഒറ്റപ്പാലം :
കഴിഞ്ഞ മാസം ഒറ്റപ്പാലത്തെത്തിയ തമിഴ്നാട് സ്വദേശിയായ വ്യാപാരിയെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിലായി. വാണിയംകുളത്തെ
കന്ന് കാലി ചന്തയിലേക്കു വരികയായിരുന്ന
കരൂർ സ്വദേശി പത്മനാഭനാണ് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഭാരതപ്പുഴയിലേക്കുള്ള വഴിയിൽ അക്രമിക്കപ്പെട്ടത്. വെട്ടും കുത്തുമേറ്റ പത്മനാഭനെ മരിച്ചുവെന്ന് ധരിച്ചാണ് അക്രമികൾ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്.
കോയമ്പത്തൂർ കോവൈ പുതൂർ മഹാലക്ഷ്മി നഗർ ദോ ധരായൻ കോവിൽ വീഥിയിൽ സൽമാൻ ഖാൻ (24), സഹോദരൻ ഷാരൂഖ് ഖാൻ (21) , ചേരൻ നഗർ കരിമ്പുക ടൈ മുഹമ്മദ് നസീർ (36) , ശങ്ക നഗർ ഒന്നാം സ്ട്രീറ്റ് ഫാത്തിമ മൻസിലിൽ മുഹമ്മദ് റഹ്സിയ രാജ (22), എൻ 120 ,ബിൽഡിങ്ങ് നമ്പർ 4 മഹാലിംഗപുരം സി ആർ പി എഫ് ക്യാമ്പ് വെള്ളാല്ലൂർ റോഡ് സയ്യദ് അസറുദ്ദീൻ (22) എന്നിവരാണ് പിടിയിലായത് . ഇവരെല്ലാം ക്വട്ടേഷൻ സംഘാംഗങ്ങളാണ് എന്ന് പോലീസ് പറഞ്ഞു . ഇവർക്ക് ക്വട്ടേഷൻ നൽകിയതാരെന്നത് അന്വേഷിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളാവും അക്രമത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
Follow us on :
More in Related News
Please select your location.