Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 18:23 IST
Share News :
ചാലക്കുടി: തുടർച്ചയായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉൾപ്പെട്ട കേസുകളിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി.
ലഹരി വിരുദ്ധ നടപടിയായ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്ടോറോപിക് സബ്സ്റ്റൻസസ് (പി.ഐ.ടി.എൻ.ഡി.പി.എസ് ) നിയമപ്രകാരം കൊരട്ടി കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി എന്ന ബോംബെ തലയൻ ഷാജിയെയാണ് (47) കരുതൽ തടങ്കലിലടച്ചത്. തൃശ്ശൂർ റൂറൽ ജില്ലയിൽ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിയെ കരുതൽ തടങ്കലിലാക്കുന്നത്. കഞ്ചാവ്, മറ്റ് പുകയില ഉത്പന്നങ്ങൾ,ലഹരിവസ്തുക്കൾ. മോഷണം എന്നവയുൾപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ തൃശൂർ റേഞ്ച് ഡിഐജി ശ്രീ. തോംസൺ ജോസ് ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.നവനീത് ശർമ ഐപിഎസ് എന്നിവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെതാണ് നടപടി. കരുതൽ തടങ്കൽ ഉത്തരവ് വന്നതിനെ തുടർന്ന് ഷാജിയെ പിടികൂടുവാൻ തമിഴ്നാട്ടിലെ സേലം, ദിണ്ഡിഗൽ, ഈറോഡ്, മധുര, തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ പോലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ നാട്ടിലെത്തിയ ഇയാളെ ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ് കൊരട്ടി ഇൻസ്പെക്ടർ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ പിടികൂടുകയായിരുന്നു ഇയാൾക്ക് കൊരട്ടി, കൊടകര ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ ഈസ്റ്റ്, പാലക്കാട്, ചാലിശ്ശേരി, വാളയാർ, അങ്കമാലി എക്സൈസ്, തമിഴ്നാട് പൊള്ളാച്ചി കോവിൽപാളയം, കോയമ്പത്തൂർ ഉക്കടം എന്നീ സ്റ്റേഷനുകളിലായി ലഹരി മരുന്നു കേസുകൾ നിലവിലുള്ളതായി വിവരമുണ്ട്.ഇയാളെ പിടികൂടുവാനുള്ള അന്വേഷണസംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി .സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സില്ജോ വി.യു , റെജി എ.യു , ബിനു എം.ജെ, ഷിജോതോമസ് എന്നിവരും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.