Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എൽ ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസിന് മുന്നിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

07 Apr 2026 07:50 IST

santhosh sharma.v

Share News :

വൈക്കം: തലയാഴത്ത് എൽ ഡി എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയാഴത്ത് കാർഷിക നേഴ്സറി നടത്തുന്ന തലയാഴം പുളിക്കാശ്ശേരിൽ ചെല്ലപ്പൻ (മക്കൻ ചെല്ലപ്പൻ 72) നെയാണ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സി പി ഐ ഓഫീസിന് മുൻവശത്തായി താത്ക്കാലികമായി നിർമ്മിച്ച എൽഡിഎഫ് ഇലക്ഷൻ കമ്മറ്റി ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. 

സി പി ഐ യുടെ സജീവ പ്രവർത്തകനായിരുന്ന ചെല്ലപ്പൻ നാളുകളായി പാർട്ടിയുമായും കുടുംബവുമായി അകന്ന് നിൽക്കുകയായിരുന്നു. നേഴ്സറിയിൽ തനിച്ചായിരുന്നു താമസം. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. 

Follow us on :

More in Related News