Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 16:58 IST
Share News :
തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടു.തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ പരാജയം നേരിട്ടതായി എം.വി. ഗോവിന്ദൻ സമ്മതിച്ചു. തോൽവിക്ക് കാരണം സംഘടന പരമായ പ്രശ്നങ്ങളും സിപിഐഎമ്മിനെതിരായ പ്രചാരണവുമെന്ന് സംസ്ഥാന സെക്രട്ടറി.
വോട്ടുകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് ഓരോ മണ്ഡലത്തിലും പ്രദേശത്തും ആഴത്തിൽ പഠനം നടത്തി പരാജയ കാരണങ്ങൾ കൃത്യമായി മനസിലാക്കി, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് തലം മുതലുള്ള പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും നിർഭയമായി അഭിപ്രായം പറയാനുള്ള അവസരം ഉണ്ടാവും.
ഘടക കക്ഷികളുടെയും അഭിപ്രായവും കേൾക്കും. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തെ സംസ്ഥാന സെക്രട്ടറി അപലപിച്ചു. സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്നെ തന്നെ ഭരണ പക്ഷ സർക്കാർ ജീവനക്കാരുടെ സംഘടന ട്രാൻസ്ഫർ ഓർഡർ ഇറക്കുന്ന രീതിയെ ജനാധിപത്യപരമായി പരിശോധിക്കുമെന്നും അദ്ധേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാകുമെന്നതടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടായില്ല.
മുഴുവൻ ഏരിയ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു കൊണ്ട് ചേരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റി ചേരും. ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങൾ ചേരും. ഇത് പരിശോധിച്ചാകും തിരഞ്ഞെടുപ്പ് വിലയിരുത്തൽ. പാർട്ടിക്കെതിരെ വലിയ പ്രചാരണ വേലകൾ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകൾ വരുത്തും. എൽഡിഎഫിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.