Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും നെതന്യാഹുവിന് നേരെ സ്ഫോടനം, പതിച്ചത് ‘ലൈറ്റ് ബോംബുകൾ’

17 Nov 2024 12:19 IST

Shafeek cn

Share News :

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ പൊട്ടിത്തെറിച്ചത് സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ. അതേസമയം സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്.


പൊലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. നിലവിൽ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദേശം നൽ‌കിയതായും അദ്ദേഹം എക്സിൽ കുറിച്ചു. എന്നാൽ ഈ സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.


നേരത്തെ നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹമാസ് തലവൻ യഹിയ സിൻവാറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കു നേരെ ഒക്ടോബർ 19ന് ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു.


ടെൽ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആ ആക്രമണം. നെതന്യാഹുവും കുടുംബവും അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. അന്നത്തെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വസതിക്കു ഏറെ നാശനഷ്ടം ഉണ്ടായി.

Follow us on :

More in Related News