Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; ഇന്ന് മുതൽ പ്രദര്‍ശനം

02 Apr 2025 09:11 IST

Shafeek cn

Share News :

കൊച്ചി: വിവാദങ്ങൾക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനിൽ വെട്ടിയത്. ബജ് രംഗി അഥവാ ബൽരാജ് എന്ന വില്ലന്‍റെ പേര് ബൽദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വർഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും വെട്ടി.


ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളിൽ എത്തിയത്. ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇനി മുതൽ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദർശിപ്പിക്കുക. ആരെയും പേടിച്ചിട്ടല്ല തിരുത്തൽ ആവശ്യപ്പെട്ടതെന്നാണ് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ വിശദീകരിച്ചത്. എന്നാൽ സംഘപരിവാറാണ് പിന്നിലെന്നാണ് കോൺഗ്രസും സിപിഎമ്മും ഉന്നയിക്കുന്ന ആക്ഷേപം.

Follow us on :

More in Related News