Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എമര്‍ജന്‍സ് 3.0' ജനുവരി ഏഴു മുതല്‍ വയനാട്ടില്‍

15 Dec 2024 06:38 IST

Fardis AV

Share News :

കോഴിക്കോട്: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ് 'എമര്‍ജന്‍സ് 3.0'വയനാട്ടില്‍. വയനാട്ടിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ 2025 ജനുവരി 7 മുതല്‍ 12 വരെയാണ് കോണ്‍ക്ലേവ്. 

 എമര്‍ജെന്‍സി മെഡിസിന്‍ രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവു തെളിയിച്ച പ്രമുഖര്‍ കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കും. എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ നൈപുണ്യ മികവില്‍ രാജ്യത്ത് മികച്ചു നില്‍ക്കുന്ന ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ നെറ്റ്വര്‍ക് (ആസ്റ്റര്‍ ഇഎം. നെറ്റ്വര്‍ക്) ആണ് കോണ്‍ക്ലേവിന് നേതൃത്വം നല്‍കുന്നത്. യുകെ, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റീസ് കോണ്‍ക്ലേവിനായെത്തും. രാജ്യത്തിനകത്തു നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 1600 പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.  


 ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ ഒന്നാം പതിപ്പ് കോഴിക്കോടും രണ്ടാം പതിപ്പ് കൊച്ചിയിലുമാണ് നടന്നത്. ദുരന്ത നിവാരണം ഉള്‍പ്പെടെ അടിയന്തര മേഖലയിലെ വിവിധ വിഷയങ്ങള്‍ എമര്‍ജെന്‍സ് 3.0 ചര്‍ച്ച ചെയ്യും. എമര്‍ജന്‍സി മെഡിസിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ ഈ രംഗത്ത് നൈപുണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് 'എമര്‍ജന്‍സ് 3.0'യുടെ ചെയര്‍മാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറുമായ ഡോ. വേണുഗോപാല്‍ പി.പി. പറഞ്ഞു. 

 

എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ പുതിയ മുന്നേറ്റങ്ങള്‍, ട്രോമ മാനേജ്മെന്റിലെ പ്രവണതകള്‍, കുട്ടികളുടേയും നവജാത ശിശുക്കളുടേയും ജീവന്‍ സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെടും. കാപ്നോഗ്രാഫിയും അഡ്വാന്‍സ്ഡ് എയര്‍വേയും പോലുള്ള നൂതന ചികിത്സാ രീതികളില്‍ ആഴത്തിലേക്കിറങ്ങിയുള്ള ചര്‍ച്ചകളുമുണ്ടാവും. 


എയര്‍വേ മാനേജ്മെന്റ് , അഡ്വാന്‍സ്ഡ് വെന്റിലേഷന്‍, പ്രീ ഹോസ്പിറ്റല്‍ ട്രോമാ മാനേജ്മെന്റ്, ഡിസാസ്റ്റര്‍ മെഡിസിന്‍, എംആര്‍സിഇഎം പാര്‍ട്ട് ബി, ഇസിജി, കമ്യൂണിക്കേഷന്‍ ആന്റ് ക്വാളിറ്റി, വില്‍ഡര്‍നസ് മെഡിസിന്‍, അള്‍ട്ര സൗണ്ട്, ക്ലിനിക്കല്‍ ടോക്സിക്കോളജി, സെയ്ഫ് പ്രൊസീജറല്‍ സെഡേഷന്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വര്‍ക് ഷോപ്പുകളും നഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റുഡന്റ്സിനുമായുള്ള വര്‍ക് ഷോപ്പുകളും കോണ്‍ക്ലേവിന്റെ ഭാഗമായുണ്ടാവും. 

കോണ്‍ക്ലേവിലേക്കുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. റജിസ്ട്രേഷനായി 9895119395(ഡോ. ലൊവേന മുഹമ്മദ്) , 8129531774 ( ഡോ. യുമ്ന പരീക്കുട്ടി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.വാര്‍ത്താ സമ്മേളനത്തില്‍ ഡോ. വി. ജിനേഷ് 

. ഡോ. ശൈലേഷ് ഷെട്ടി, ഡോ. ജോണ്‍സണ്‍, ഡോ. പോള്‍ പീറ്റര്‍, ഡോ. ലൊവേന മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News