Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2025 15:14 IST
Share News :
മുക്കം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്വ 'ലഹരിയോട് നോ പറയാം യുവതയെ ചേര്‍ത്ത് പിടിക്കാം'' എന്ന സന്ദേശമുയര്‍ത്തി ഈദ് ഗാഹ് സംഘടിപ്പിച്ചു. തിരുവമ്പാടി മഹല്ല് ഖത്വീബ് എ അബൂബക്കര്‍ മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ലഹരി വിരുദ്ധ ജാഗ്രതാ സമിതി അംഗം ബാവ പവര്‍വേള്‍ഡ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രണ്ട് പതിറ്റാണ്ടിന് ശേഷം ഗോതമ്പറോഡില്‍ നടന്ന ഈദ് ഗാഹ് പുതുതലമുറക്ക് നവ്യാനുഭവമായി. പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടന്ന ഈദ്ഗാഹിന് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പി അബ്ദുസത്താര്‍ മാസ്റ്റര്‍, സാലിം ജീറോഡ്, ഹഫ്‌സല്‍ പി, സൈഫുന്നിസ എന്നിവര്‍ സംസാരിച്ചു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, സ്നേഹാദരം, പെരുന്നാള്‍ പാട്ട്, ഈദ് ഗിഫ്റ്റ് എന്നിവ അരങ്ങേറി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. എച്ച്.എസ്.റ്റി അബ്ദുറഹിമാന്‍, കൂടത്തില്‍ ബീരാന്‍ കുട്ടി, അഷ്‌റഫ് പി.കെ, ഷഫീഖ് പി, മുജീബ് ടി.കെ, മുജീബ് ഇ.ബി.എസ്, അഫ്‌നാന്‍ വല്ലാക്കല്‍, ജാസര്‍ കെ.സി, സിദ്ദീഖ് ഹസന്‍, മുനീര്‍ കെ.ടി, മുജീബ് നീരൊലിപ്പില്‍ എന്നിവര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.