Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

31 Jan 2026 21:55 IST

santhosh sharma.v

Share News :

മറവൻതുരുത്ത്: ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.ശനിയാഴ്ച വൈകിട്ട് തന്ത്രി മുഖ്യൻ മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു. നാളെ

വൈകിട്ട് 6 .45 ന് തിരുവാതിര ,7 30ന് കൈകൊട്ടിക്കളി, 8 ന് ഭരതനാട്യം 

8.30ന് താലപ്പൊലി വരവ്, 8 .45 നൃത്തനൃത്യങ്ങൾ, 9 ന് വിളക്ക്. ഫെബ്രുവരി 2 ന് വൈകിട്ട് 8ന് തത്വമസി ഭജൻസ് , 8.30 ന് ദേശ താലപ്പൊലി വരവ് 9 ന് വിളക്ക്. 3 ന് രാത്രി 9 ന് കഥകളി നളചരിതം ഒന്നാംദിവസം. 4 ന് വൈകിട്ട് 5ന് കാഴ്ച ശ്രീബലി മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 9 ന് വലിയവിളക്ക്, നൃത്ത നാടകം .5 ന് വൈകിട്ട് 5.30ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, 8 ന് ആറാട്ട്, രാത്രി 9 ന് ആറാട്ട് വിളക്ക് മേജർ സെറ്റ് പഞ്ചവാദ്യം മേജർ സെറ്റ് ചെണ്ടമേളം, വലിയ കാണിക്ക എന്നിവ നടക്കും. 

Follow us on :

More in Related News