Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

വന്‍ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റില്‍

10 Jul 2024 13:49 IST

R mohandas

Share News :

കൊല്ലം: സിറ്റി പോലീസ് പരിധിയില്‍ വന്‍ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റില്‍.

ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ അലിന്‍ (25) ആണ് പോലീസിന്റെ പിടിയിലായത്. ഇരവിപുരം പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തി വന്ന വാഹന പരിശോധനയിലാണ് പ്രതിയില്‍ നിന്നും വില്‍പ്പനക്കായി കരുതിയിരുന്ന 18.5 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതിനായി ബാഗ്ലൂരില്‍ നിന്നും എംഡിഎംഎ കടത്തി കൊണ്ടു വരുകയായിരുന്നു. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉമേഷ്, അജേഷ്, മധു, എ.എസ്.ഐ നൗഷാദ്, സിപിഒ ദീപു എന്നിവരടങ്ങിയ പോലീസ് സംഘവും ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Follow us on :

More in Related News